𝔖 Bobbio Scriptorium
✦   LIBER   ✦

Cover of Sugandhi Enna Andal Devanayaki (Malayalam Edition)

Sugandhi Enna Andal Devanayaki (Malayalam Edition)

✍ Scribed by T D RAMAKRISHNAN


Publisher
D C Books
Year
2014
Tongue
Malayalam
Weight
1 MB
Category
Fiction
ISBN-13
9788126452323
ASIN
B01MR4L9H6

No coin nor oath required. For personal study only.

✦ Synopsis


2009 ല്‍ ശ്രീലങ്കയില്‍ തമിഴ് വിമോചനപ്പോരാട്ടങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് ആഭ്യന്തരയുദ്ധത്തിനു വിരാമമിട്ട രാജപക്ഷെ ഭരണം ലോകശ്രദ്ധപിടിച്ചു പറ്റിയിരുന്നു. എന്നാല്‍ തുടര്‍ന്ന് തികഞ്ഞ ഏകാധിപത്യപ്രവണതയും ഫാസിസ്റ്റ് രീതിയിലുള്ള അടിച്ചമര്‍ത്തലുംകൊണ്ട് ലോകരാജ്യങ്ങളുടെ വിമര്‍ശനത്തിനും നിരീക്ഷണത്തിനും വിധേയമായി വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഈഴത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍ക്കാരിനെ ന്യായീകരിക്കാനെത്തുന്ന സിനിമാ നിര്‍മ്മാണസംഘത്തിലൂടെയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വികസിക്കുന്നത്. മലയാളസാഹിത്യത്തില്‍ അടുത്തിടെ ഏറ്റവുമധികം വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ആഭ്യന്തരയുദ്ധാനന്തരമുള്ള ശ്രീലങ്കയുടെ പരിപ്രേക്ഷ്യത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭരണവും സൈന്യവും മാധ്യമവും സമ്പൂര്‍ണ്ണമായി പ്രസിഡന്റിന്റെ നിയന്ത്രണത്തിന്‍ കീഴിലാണെന്നും മനുഷ്യത്വരഹിതമായ അടിച്ചമര്‍ത്തലുകളിലൂടെ അവിടെ സ്വേച്ഛാധിപത്യരീതിയിലുള്ള ഭരണമാണ് നടക്കുന്നതെന്നം നോവല്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വിലപിച്ചവര്‍ക്കുമേല്‍ ഒരിക്കല്‍ കൂടി പ്രസിഡന്റ് വിജയം നേടുന്നതോടെ അവസാനിക്കുന്ന നോവല്‍ പോരാട്ടം തുടരുകയാണെന്ന സൂചന നിലനിര്‍ത്തുന്നു. ആഭ്യന്തര പോരാട്ടങ്ങളുടെയും ഇടയില്‍ നട്ടംതിരിയുന്ന സാധാരണക്കാരന്റെയും വനിതകളുടെയും വേദനയാണ് നോവലില്‍ ചിത്രീകരിക്കുന്നത്. ഇത്തരം വസ്തുതകളെ ശരിവക്കും വിധം, രാജപക്ഷെ തീര്‍ത്തും അവഗണിച്ച തമിഴ് വംശജരുടെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ സമാഹരിച്ചാണ് മൈത്രിപാല സിരിസേന വിജയിച്ചത് എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കണക്കാക്കുന്നത്. ഹിംസ തോല്‍ക്കുന്നിടത്ത് ജനാധിപത്യം വിജയിക്കുന്ന അവസ്ഥ തന്നെയാണ് നോവലിലും അന്തര്‍ലീനമായി കിടക്കുന്നത്.


📜 SIMILAR VOLUMES


cover
✍ T D Ramakrishnan 📂 Fiction 📅 2009 🏛 D C Books 🌐 Malayalam ⚖ 1 MB 👁 1 views

Francis Ittykkora, a 15th century Trader from Kunnamkulam and his adventures form the core of the novel. The descendants of Ittykkora is believed to be active even now, living a secret life, controlling large number of business and power, following the gospel of Ittykkora with their own set of cu

cover
✍ Arun Ezhuthachan 📂 Fiction 📅 2016 🏛 Litmus 🌐 Malayalam ⚖ 720 KB 👁 1 views

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടര്‍ച്ചകള്‍ തേടിനടന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍. എട്ടുവര്‍ഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗികതൊഴിലാളികളെയും നേരിട്ടുകണ്ട് തയ്യാറാക്കിയ പുസ്തകം.

cover
✍ Osho 📂 Fiction 📅 2016 🏛 Green Books 🌐 Malayalam ⚖ 109 KB 👁 1 views

കാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്‍മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്‍. പകുതി മലയാളവും പകുതി ഇംഗ്ലിഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്‍ തക്കവണ്ണം തനിക്കെന്താണ് നല്‍കുവാനുള്ളതെന്ന ആത്മവിമര്‍ശനവ

cover
✍ Pamman 📂 Fiction 📅 2016 🏛 DC BOOKS 🌐 Malayalam ⚖ 305 KB 👁 1 views

ജീവിതമേ ആവിഷ്കരിക്കേണ്ടൂ. ജീവിതത്തിന്‍റേതായ എന്തും ആവിഷ്കരിക്കപ്പെടുകയും വേണം എന്നു വിശ്വസിച്ച പമ്മന്‍റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം. മാനവിക ജീവിതത്തിന്‍റെ സജീവതയെ തൂലികയിലൂടെ ചിത്രീകരിക്കുന്ന അനശ്വര രചനകൾ. ജീവിതത്തിന്‍റെ അർത്ഥവും വ്യാപ്തിയും അർത്ഥമില്ലായ്മയും നർമ്മത്തിലും ലാളിത്യത്തിലും ചാലിച്ച വാ